നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന്, 'ശ്രീ വിഷ്ണുമയ ദേവസ്ഥാനം


പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായ സ്വാമി ഭുവനേശ്വരി ക്ഷേത്രം
പെരിങ്ങോട്ടുകര ദേവസ്ഥാനം, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആദ്യത്തെ ശ്രീവിഷ്ണുമായ സ്വാമി, ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രമാണ്. ഞങ്ങളാണ്, ഭഗവാൻ ശ്രീ വിഷ്ണുമായ സ്വാമിയെ പെരിങ്ങോട്ടുകര ഗ്രാമത്തിലേക്കു കൊണ്ടുവന്ന ആദ്യഭക്തനായ പരമാചാര്യൻ വേലുമുത്തപ്പസ്വാമികളുടെ പുണ്യമായ കാലടികൾ പിന്തുടരുന്ന അഞ്ചാമത്തെ തലമുറ. ഇന്ന് ഞങ്ങളുടെ കുടുംബക്ഷേത്രം, എല്ലാ ജാതിമതങ്ങളിലുമുള്ള ഭക്തർക്ക് ഒരു അഭയസ്ഥാനമായിരിക്കുന്നു. ഇന്ത്യയിലുള്ള എല്ലാ ഭക്തരും, അവരുടെ ഏതെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു തീർത്ഥയാത്രയായി ഈ ക്ഷേത്രത്തിലേക്ക് വരുന്നു. ഇവിടെ എല്ലാവർക്കും അനുഗ്രഹവും, മനസ്സിൻറേയും, ശരീരത്തിൻറേയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ട്. പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ പ്രധാനആരാധനാമൂർത്തി, ദുരിതങ്ങളുടേയും, കഷ്ടപ്പാടുകളുടേയും ഇടക്ക് മനുഷ്യരോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ച ‘കൂളിവാകൻ’ എന്ന് വേഷപ്രച്ഛന്നനായ പരമശിവൻറേയും, പാർവ്വതീദേവിയുടേയും ദിവ്യസന്തതിയായ ശ്രീ വിഷ്ണുമായ സ്വാമിയാണ്. ശ്രീ വിഷ്ണുമായ സ്വാമിയുടേയും, ശ്രീ ഭുവനേശ്വരി ദേവിയുടേയും അനുഗ്രഹം, ഭക്തരുടെ കഷ്ടപ്പാടുകളെ ദൂരീകരിക്കുകയും, ജീവിതം, പ്രതീക്ഷയുടേയും, സാഫല്യത്തിൻറേയും ദിവ്യപ്രകാശത്താൽ നിറക്കുകയും ചെയ്യും. ബിസിനസ്സിലെ പരാജയം, അസന്തുഷ്ടമായ വൈവാഹികജീവിതം, വിവാഹം സഫലീകരിക്കപ്പെടാത്തതു കൊണ്ടോ, സന്താനങ്ങൾ ഉണ്ടാവാത്തതു കൊണ്ടോ ഉള്ള വ്യസനം, നവഗ്രഹങ്ങളുടെ (ഒമ്പത് ഗ്രഹങ്ങൾ) ദുഷ്പ്രഭാവങ്ങൾ കാരണമുള്ള കഷ്ടപ്പാട്, അല്ലെങ്കിൽ, അറിയുന്നതോ, അജ്ഞാതമോ ആയ ചില ശക്തികളുടെ ശാപം എന്നീ ദുരിതങ്ങളിൽ നിന്ന് മുക്തമാവാൻ, ശ്രീ വിഷ്ണുമായ സ്വാമി ഭക്തരിൽ അനുഗ്രഹങ്ങൾ ചൊരിയുന്നു. ശ്രീ വിഷ്ണുമായ സ്വാമിയുടെ ശരണത്തിൽ അഭയം തേടുക. ജാതിയെക്കുറിച്ചോ, മതത്തെക്കുറിച്ചോ ചിന്തിക്കേണ്ട, നിങ്ങൾ സംരക്ഷിക്കപ്പെടും. ഇതിഹാസപുരുഷനായ ശ്രീനാരായണഗുരു പെരിങ്ങോട്ടുകര സന്ദർശിച്ചിട്ടുണ്ട്. 'ജാതിയില്ല, മതമില്ല, എല്ലാം നന്മയാണ്' എന്ന അദ്ദേഹത്തിൻറെ വാക്കുകൾ ഞങ്ങൾ പിന്തുടരുന്നു. ഇവിടുത്തെ ദൈവേച്ഛ, അഭയം തേടുന്നവരുടെ സ്ഥാനം, ജാതി, പദവി, അല്ലെങ്കിൽ, മതം എന്നിവ ചോദിക്കുന്നതിന് എതിരാണ്. പെരിങ്ങോട്ടുകര ദേവസ്ഥാനം, പരമഭക്തിക്കും, പൂർണ്ണമായ സമർപ്പണത്തിനും പ്രാധാന്യം നൽകുന്നു. ഇവിടെ 'ദൈവവും, ഭക്തരും തുല്യരാണ്'. ഇവിടെ ഭക്തർ വരുന്നത്, വിവാഹത്തിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനോ, സന്താനങ്ങളുണ്ടാവാനുള്ള അനുഗ്രഹത്തിനോ, സന്തുഷ്ടമായ വൈവാഹികജീവിതം ആസ്വദിക്കാനോ, കുടുംബകലഹങ്ങളെ മറി കടക്കുവാനോ, മോശമായ സുഹൃദ്ബന്ധങ്ങളിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടുവാനോ, കുട്ടികളുടെ വിദ്യാഭ്യാസത്തിൻറെ പ്രശ്നങ്ങൾക്ക് പ്രതിവിധി തേടാനോ, നവഗ്രഹങ്ങളുടെ ദുഷ്പ്രഭാവങ്ങൾ മൂലമോ, ഏതെങ്കിലും തരത്തിലുള്ള ശാപങ്ങൾ മൂലമോ വിജയം നേടുന്നതിലുള്ള വീഴ്ചയിൽ നിന്ന് രക്ഷ പ്രാപിക്കുവാനോ ആണ്. ഈ ക്ഷേത്രത്തിൽ വന്ന്, ഭഗവാൻ വിഷ്ണുമായ സ്വാമിയുടെ നൃത്തരൂപത്തിൻറെ ദർശനം നേടുക. നിങ്ങൾക്ക് എല്ലാ അസുഖങ്ങളിൽ നിന്നും ആശ്വാസവും, എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയും ലഭിക്കും. വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ശാശ്വതമായ ആനന്ദവും, മോക്ഷവും കൊണ്ടുവരും. പൂജാസമയങ്ങളിൽ ക്ഷേത്രം സന്ദർശിച്ച്, ശ്രേയസ്സ് നേടുക. സ്വപ്നങ്ങൾ സഫലീകൃതമായതിനു ശേഷം, ഭക്തരുടെ സന്തോഷത്തോടെയുള്ള മുഖങ്ങൾ കാണുമ്പോൾ, എനിക്ക് സംതൃപ്തി തോന്നുന്നു. നിങ്ങൾക്ക് ഈ പുണ്യസ്ഥലത്തു വരാനും, പൂജകൾ നടത്താനും സാദ്ധ്യമാവുന്നില്ലെങ്കിൽ, ശ്രീ വിഷ്ണുമായ സ്വാമിയേയും, ശ്രീ ഭുവനേശ്വരി ദേവിയേയും ഞങ്ങളുടെ ശരിയായ നിർദ്ദേശാനുസരണം ആരാധിക്കുകയും, സന്തുഷ്ടമായ ഒരു ജീവിതം നയിക്കുകയും ചെയ്യുക. ഭഗവാൻ ശ്രീ വിഷ്ണുമായ സ്വാമിയും, ശ്രീ ഭുവനേശ്വരി ദേവിയും നിങ്ങളിലെല്ലാവരിലും അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ."
ദേവസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ഉപദേവതകൾ
ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രം


ഭുവനേശ്വരി, രക്ഷാധികാരികളുടെ കുടുംബദേവതയും, ദേവസ്ഥാനത്തെ പ്രധാനമൂർത്തിയുമാണ്. ഈ ദേവിയുടെ ക്ഷേത്രം, മുഖ്യക്ഷേത്രത്തിൻറെ വലതുവശത്താണ്. ഈ ദേവിയാണ്, പെരിങ്ങോട്ടുകര ഗ്രാമത്തെ സംരക്ഷിക്കുന്നതിനായി ശ്രീ വിഷ്ണുമായയുടെ ബിംബം പ്രതിഷ്ഠിക്കാനുള്ള ഉപദേശാം വേലുവിന് നൽകിയത്. ഭുവനേശ്വരി എന്നാൽ ലോകത്തിൻറെ മുഴുവൻ ദേവിയെന്നാണർത്ഥം. ഈ ദേവാലയത്തിൽ, സന്തുഷ്ടമായ വിവാഹജീവിതത്തിനും, നല്ല വൈവാഹികബന്ധത്തിനും, കുടുംബത്തിലെ സന്തോഷത്തിനും അനുഗ്രഹം പ്രദാനം ചെയ്യുന്ന അമ്മദേവിയാണ്. ദേവി ഭുവനേശ്വരിയുടെ പ്രധാന ഉത്സവം, 'തിരുവെള്ളാട്ടി'നു ശേഷം നടത്തപ്പെടുന്നു. ഈ ഉത്സവം 'കളമെഴുത്തുപാട്ട്' എന്ന പേരിൽ പ്രസിദ്ധമാണ്. ഇത്, ഈ ക്ഷേത്രം സന്ദർശിക്കുവാനുള്ള പാവനമായ ഒരു അവസരമാണ്.
ഗണപതിക്ഷേത്രം


ഗണപതി, ദേവസ്ഥാനത്തെ പ്രധാനഉപദേവതകളിൽ ഒന്നാണ്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, പ്രധാനക്ഷേത്രത്തിൻറെ തെക്കുപടിഞ്ഞാറു ഭാഗത്ത്, പവിത്രമായ കന്നിമൂലയിലാണ്. ഇവിടെ ഗണപതിയെ ആരാധിക്കുന്നത്, ഭഗവാൻ വിഷ്ണുമായയുടെ ജ്യേഷ്ഠൻ എന്ന നിലക്കാണ്. വിഷ്ണുമായ കൈലാസത്തിലേക്കു പോയ സമയത്ത്, ഗണപതിയും, മുരുകനുമാണ്, പരമശിവൻറെ ആസ്ഥാനത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. ഈ ക്ഷേത്രത്തിൽ, ഗണപതിയെ ആരാധിക്കുന്നത്, മഹാഗണപതിഹോമം ഉൾപ്പെടെയുള്ള ഗണപതിപൂജ, കർക്കടകമാസത്തിലെ ആനയൂട്ട് എന്നീ പൂജാവിധികളിലൂടെയാണ്.
കുക്ഷികല്പ സമാധി


ഇത്, വിഷ്ണുമായയുടെ 390 ഉപദേവതകൾ വസിക്കുന്ന പവിത്രസ്ഥാനമാണ്. ഇത് ശ്രീകോവിലിൻറെ ഇടതുഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇത്, ഭഗവാൻ വിഷ്ണുമായയുടേതിനു പിന്നാലെ, ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനമായ ശക്തികേന്ദ്രമാണ്. കുക്ഷികല്പയുടെ ഉപദേവതകൾ, ഭക്തജനങ്ങളെ സംരക്ഷിക്കുവാനുള്ള വിഷ്ണുമായയുടെ സേനയാണ്. അവരുടെ ശക്തി നിലനിർത്താൻ, പൗർണ്ണമി, അമാവാസി ദിനങ്ങളിൽ 'ഗുരുതി' നടത്തപ്പെടുന്നു. കുക്ഷികല്പയുടെ വേറൊരു പ്രാധാന്യം, അത് ഭഗവാൻ വിഷ്ണുമായയുടെ പ്രഥമഭക്തനായ വേലുമുത്തപ്പൻറെ വാസസ്ഥാനമാണെന്നതാണ്. ഇവിടം സന്ദർശിക്കുമ്പോൾ, ഭക്തർക്ക് ഈ സ്ഥാനത്തിൻറെ പ്രശാന്തത അനുഭവപ്പെടും.
ദാമോദരസ്വാമികളുടെ ആസ്ഥാനം (ദാമോദരസ്വാമി സമാധി)


ഭഗവാൻ വിഷ്ണുമായ, അദ്ദേഹത്തിൻറെ ഭക്തരുടെ ആരാധന സ്വീകരിക്കുന്നതിൽ തല്പരനാണ്. മുൻപിലത്തെ പൂജാരിയായിരുന്ന ദാമോദരസ്വാമിയുടെ ദേവാലയം, ഭുവനേശ്വരീക്ഷേത്രത്തിൻറെ തെക്കുഭാഗത്ത്, വടക്കോട്ട് അഭിമുഖമായി ഭഗവാൻ വിഷ്ണുമായയെ കാണുന്ന സ്ഥാനത്താണ്. പ്രത്യേകഅവസരങ്ങളിൽ, ഇവിടെ ചില ചടങ്ങുകൾ നടത്തപ്പെടുന്നു. ഈ ദേവാലയം, ഓടിൽ നിർമ്മിച്ച ദാമോദരസ്വാമികളുടെ ബിംബം കൊണ്ട് മോടിയേറിയതാണ്. ഈ ക്ഷേത്രം, ശബരിമലയിലേയും, മറ്റ് അനവധി ക്ഷേത്രങ്ങളിലേയും തന്ത്രിയായ ബ്രഹ്മശ്രീ തരനെല്ലൂർ തന്ത്രിയുടെ സാന്നിദ്ധ്യത്താൽ അനുഗ്രഹീതമാണ്.
ശ്രീ ബ്രഹ്മരക്ഷസ്സ് ക്ഷേത്രം


രക്ഷസ്സ്, ഈ ക്ഷേത്രത്തിലെ മറ്റൊരു ഉപദേവതയാണ്. രക്ഷസ്സിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്, ഭുവനേശ്വരിക്ക് അഭിമുഖമായ ഒരു പ്രത്യേകക്ഷേത്രത്തിലാണ്. ഈ ക്ഷേത്രത്തിലെ രക്ഷസ്സിന്, വീട്ടിലെ എന്തെങ്കിലും വാസ്തുദോഷങ്ങൾ മാറ്റുവാനും, അവിടത്തെ നിവാസികളുടെ സ്വാസ്ഥ്യം പ്രദാനം ചെയ്യുവാനും പ്രാപ്തിയുണ്ട്. വീട്, തെറ്റായ സ്ഥാനത്താണെങ്കിൽ, അത് അവിടെ താമസിക്കുന്നവരെ ബാധിക്കും. ഈ രക്ഷസ്സിനെ ആരാധിക്കുന്നത്, അത്തരം ദോഷങ്ങളെ മാറ്റുകയും, ഐശ്വര്യം കൊണ്ടുവരുകയും ചെയ്യും.