ദേവസ്ഥാനത്തെ ആകർഷണങ്ങൾ
പെരിങ്ങോട്ടുകര ദേവസ്ഥാനം, ദ്രാവിഡശൈലിയിൽ പരമഭക്തിയോടെ പൂജകൾ നടത്തുന്ന, പരമ്പരാഗതമായ വിഷ്ണുമായ ഉപാസനയുള്ള ഒരു ക്ഷേത്രമാണ്. ഇവിടെ ഏതു ജാതിക്കും, മതത്തിനും ഒരു വിലക്കുമില്ല. ഭക്തർക്ക് പൂജകളിൽ പങ്കു കൊള്ളാം. ചടങ്ങുകളിലെ അവരുടെ സാന്നിദ്ധ്യം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവർക്ക് മനസ്സമാധാനം നൽകുകയും ചെയ്യുന്നു. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, പൂജകൾ നടക്കുന്നത് രാവിലെ 11 മണിക്കും, ഉച്ചതിരിഞ്ഞ് 2 മണിക്കും മദ്ധ്യേയാണ്. പൂജയുടെ മൂർദ്ധന്യത്തിൽ, വിഷ്ണുമായ, ഭക്തരുടെ പ്രശ്നങ്ങൾ കേൾക്കുവാനും, പരിഹാരങ്ങൾ നിർദ്ദേശിക്കുവാനുമായി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പൗർണ്ണമി, അമാവാസി ദിവസങ്ങളിൽ, മലയാളമാസത്തിലെ 15മത്തേയും, 30മത്തേയും ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക്, വിഗ്രഹത്തിൻറെ വളരെ അടുത്തു നിന്ന് ഭഗവാൻറെ ചെവിയിൽ നേരിട്ട് പ്രാർത്ഥിക്കാം. അപ്പോൾ, പൂജാരികൾക്ക്, പല തരത്തിലുള്ള സങ്കടങ്ങളും, പ്രശ്നങ്ങളും കേൾക്കുവാനുള്ള ക്ഷമയും ഉണ്ടാവുന്നു. അവരവരുടെ പൂജകളോ, വഴിപാടുകളോ നടക്കുന്ന സമയത്ത് നേരിട്ട് സന്നിഹിതരാവാൻ കഴിയാത്തവർക്ക്, സമാശ്വസിപ്പിക്കുന്ന ഈ വാക്കുകൾ തന്നെ ധാരാളമാണ്. ക്ഷേത്രത്തിൽ വരാൻ കഴിയാത്തവർക്ക് അവരുടെ പൂജക്കുള്ള പണം അയച്ച്, പ്രസാദം സ്വീകരിക്കാം. വിഷ്ണുമായസ്വാമിയെക്കൂടാതെ, ഭുവനേശ്വരിയും, ബ്രഹ്മരക്ഷസ്സും, ഉപദേവതകളും ഇവിടെ ആരാധിക്കപ്പെടുന്നു. മഹിഷമണ്ഡപം, തീർത്ഥക്കുളം, അതിൻറെ ബൃഹത്തായ രഥത്തിലെ ഭഗവാൻ വിഷ്ണുമായയുടെ ഭീമാകാരമായ പ്രതിമ എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.
പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിൻറെ കെട്ടിടം


വിഷ്ണുമായസ്തൂപം


ദിവ്യജനനം സംഭവിക്കുന്നത്, പുരുഷൻറേയും, പ്രകൃതിയുടേയും സംഗമത്തിൽ നിന്നാണ്. ശിവൻ പുരുഷനും, പാർവ്വതി, പ്രകൃതിയുമാണ്. അവരുടെ സംഗമം, ഈ പ്രപഞ്ചത്തിലെ സ്വർഗ്ഗീയനൃത്തത്തിൽ കലാശിച്ചു. വലത്തോട്ട് തിരിവുള്ള മഞ്ചം, സങ്കീർണ്ണമായ പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെയാണ്, ഒരു വലംപിരിശംഖിൽ, ശിവൻറേയും, പാർവ്വതിയുടേയും ദിവ്യസംഗമത്തിൽ നിന്നുത്ഭവിച്ച രീതിയിലുള്ള വിഷ്ണുമായ സ്വാമി. ദേവസ്ഥാനത്തിനു മുമ്പിലുള്ള ഈ മണ്ഡപത്തിൽ, 41 അടി ഉയരത്തിലുള്ള ശിവപാർവ്വതിമാരുടെ ശില്പവും, വിഷ്ണുമായയുടെ വിഗ്രഹവുമുണ്ട്.
സംഗീതത്തിനും, നൃത്തത്തിനുമുള്ള ദക്ഷിണാമൂർത്തി മണ്ഡപം


ദേവസ്ഥാനത്തെ ദക്ഷിണാമൂർത്തി മണ്ഡപം, അനവധി മികച്ച പരിപാടികൾ നടക്കുന്ന പ്രധാനപ്പെട്ട ഒരു വേദിയാണ്. ഈ മണ്ഡപം നിർമ്മിച്ചത്, ഭഗവാൻ വിഷ്ണുമായയുടെ വലിയൊരു ഭക്തനായ, മഹാനായ ഒരു സംഗീതകാരൻറെ ബഹുമാനാർത്ഥമാണ്. അദ്ദേഹത്തിൻറെ സന്ദർശനവേളകളിൽ, അദ്ദേഹം വിഷ്ണുമായ സ്വാമിയെ സ്തുതിച്ച് പാട്ടുകൾ പാടാറുണ്ടായിരുന്നു. ഇത്, അദ്ദേഹത്തിൻറെ പേരിൽ ഒരു മണ്ഡപം നിർമ്മിക്കാൻ ദേവസ്ഥാനത്തെ പ്രേരിപ്പിച്ചു. ഇത്, ദക്ഷിണാമൂർത്തി ജീവിച്ചിരിക്കുമ്പോൾ, അദ്ദേഹത്തെ ആദരിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ട ഒരേ ഒരു സംഗീതമണ്ഡപമാണ്. അദ്ദേഹത്തിൻറെ മഹനീയസാന്നിദ്ധ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഒന്നാമത്തെ ദേവസ്ഥാനം സംഗീതോത്സവത്തിൽ മൂന്നു തലമുറകൾ പങ്കെടുത്തു. ഈ മണ്ഡപത്തിലാണ്, അമാവാസി ശാക്തേയപൂജയുടെ സമാപനദിവസം 'വിഷ്ണുമായാമാഹാത്മ്യം' കഥകളി നടന്നത്.
കല്യാണമണ്ഡപം


പാവപ്പെട്ടവർക്ക് സൗജന്യമായി വിവാഹച്ചടങ്ങുകൾ നടത്താനുള്ള ദേവസ്ഥാനം കല്യാണമണ്ഡപം
സൗജന്യമായ താമസസൗകര്യം


ദേവസ്ഥാനം, എല്ലാ ഭക്തജനങ്ങൾക്കും സൗജന്യമായ താമസസൗകര്യവും നൽകുന്നു.
ദേവസ്ഥാനത്തിൻറെ കെട്ടിടം


ദേവസ്ഥാനത്തിൻറെ കെട്ടിടം