ദേവസ്ഥാനം 'തിരുവെള്ളാട്ട്' എന്ന ഉത്സവം

ഭഗവാൻ വിഷ്ണുമായയുടെ ജന്മദിനം 'തിരുവെള്ളാട്ട്' ആയി ആഘോഷിക്കപ്പെടുന്നു. ഈ ദിവസമാണ്, ഭക്തർക്ക് അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള ഏറ്റവും അനുയോജ്യമായ ദിവസം. അടുത്ത ഉത്സവത്തിനുള്ള മംഗളകരമായ ദിവസം, ഈ ദിവസം നടനം ചെയ്യുന്ന ഭഗവാൻ തന്നെ പ്രവചിക്കുന്നു. സ്ഥാപകപൂജാരിയായ ശ്രീ വേലുമുത്തപ്പൻറെ പ്രതിമയും, കുഷികല്പത്തിൽ നിന്ന് വിഷ്ണുമായ സ്വാമിയുടെ വിഗ്രഹത്തോടൊപ്പം പുറത്തേക്കെഴുന്നള്ളിച്ച് കൊണ്ടു വരുന്നു. ഈ ഉത്സവം 9
ദിവസം നീണ്ടു നിൽക്കുന്നു. ഭഗവാനെ പ്രീതിപ്പെടുത്താൻ, ഏഴു ദിവസത്തെ സംഗീതപരിപാടിയും നടത്തുന്നു. നിലത്തെ ഒന്നാമത്തെ കളം (ഗംഭീരമായി അലങ്കരിച്ച ചിത്രം), വേലുമുത്തപ്പൻറെയാണ്. ഭഗവാൻ വിഷ്ണുമായയുടെ കല്പന, ആദ്യം വേലുമുത്തപ്പനെ ആരാധിക്കണമെന്നാണ്. അടുത്ത ദിവസം മുതൽ, എല്ലാ 7 കളങ്ങളും സജ്ജീകരിക്കപ്പെടുന്നു. അവസാനദിവസം, ഭഗവാൻ വിഷ്ണുമായയുടെ കളം നിർമ്മിക്കലാണ്. ഇത് ചെയ്യുന്നത്, ഏറ്റവുമധികം ശ്രദ്ധയോടും, ഭക്തിയോടും കൂടിയാണ്. ഭഗവാൻറെ പൂർണ്ണമായ രൂപക്കളം ദർശിച്ചതിനു ശേഷം, ഭക്തജനങ്ങൾക്ക് അവരുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെട്ട്, മോക്ഷം ലഭിക്കുന്നു. ഈ അവസരം ലഭിക്കുന്നത് വർഷത്തിൽ ഒരു തവണ മാത്രമാണ്. അപ്പോൾ, ഭഗവാൻ തൻറെ കാലടികൾ രൂപക്കളത്തിൽ വെക്കുന്നു. ഇത് ഏറ്റവും പവിത്രമായ ഒരു കർമ്മമായി കരുതപ്പെടുന്നു. അതിനു ശേഷം, ഈ രൂപക്കളത്തിൽ നിന്ന് കുറച്ച് പൊടിയെടുത്ത്, വീടുകളിൽ വെച്ച് ആരാധിക്കുന്നത്, ഭക്തജനങ്ങൾ ആചരിക്കുന്ന ഒരു ചടങ്ങാണ്. ഇത്, ഐശ്വര്യവും, ദുഷ്കർമ്മങ്ങളിൽ നിന്നുള്ള രക്ഷയും ഉറപ്പാക്കുന്നു.
കളമെഴുത്തുപാട്ടുത്സവം

കർക്കിടകം, വൃശ്ചികം (ജൂലൈ) എന്നീ മലയാളമാസങ്ങൾ ഉൾപ്പെടുന്ന മണ്ഡലകാലത്ത്, സ്വാസ്തികപൂജകൾ മാത്രമേ നടത്തപ്പെടുന്നുള്ളൂ. ഈ പൂജകൾക്കു മുമ്പ്, മിഥുനം, തുലാം (നവംബർ) എന്നീ മാസങ്ങളിൽ കളമെഴുത്തുപാട്ട് പരിപാടികളും നടത്തപ്പെടുന്നു. മംഗളകരമായ ഈ ദിനങ്ങൾ ക്ഷേത്രം സന്ദർശിക്കാനും, പൂജകളും, വഴിപാടുകളും നടത്താനും ശ്രേഷ്ഠമാണ്. കളത്തിൽ നിന്ന് പൊടി ശേഖരിച്ച്, വീട്ടിൽ പരിശുദ്ധമായ ഒരു സ്ഥാനത്തു വെച്ച് ആരാധിക്കുന്നത് ഐശ്വര്യം കൊണ്ടുവരുകയും, ദുർഭൂതങ്ങളെ വിരട്ടിയോടിക്കുകയും ചെയ്യുന്നതിനാൽ, അങ്ങിനെ ചെയ്യുന്നത് വളരെ മംഗളകരമായി കരുതപ്പെടുന്നു.
തോറ്റംപാട്ട് (ഭുവനേശ്വരി ദേവിയെ സ്തുതിക്കുന്ന പാട്ട്)

തിരുവെള്ളാട്ടിനു ശേഷം, ദേവസ്ഥാനത്തെ അമ്മയായ ഭുവനേശ്വരി ദേവിയെ പ്രീതിപ്പെടുത്താൻ, തോറ്റംപാട്ടുത്സവം നടത്തപ്പെടുന്നു. കളമെഴുത്തും (വിഗ്രഹത്തിൻറെ രൂപം നിലത്തു വരച്ച് അലങ്കരിക്കുന്നത്), പരമ്പരാഗതമായ ഉപകരണങ്ങൾ വായിച്ചു കൊണ്ടും, ചെണ്ട കൊട്ടിക്കൊണ്ടും വിഗ്രഹത്തിൻറെ എഴുന്നെള്ളിപ്പും ഈ അവസരത്തിൽ നടത്തുന്നു.