0487 2329000 [email protected] Peringottukara, Thrissur

ശ്രീ വിഷ്ണുമായയുടെ ഐതിഹ്യം

ഭഗവാൻ വിഷ്ണുമായ, ശാസ്താവിനും, മുരുകനും, വിഘ്നേശ്വരനുമായി രക്തബന്ധമുള്ളവനാണ്. എന്നാൽ, ഈ ശിവനന്ദനനെ (ശിവൻറെ സന്തതി) ആരാധിക്കുന്നത് സാധാരണക്കാരല്ല, അസാധാരണഫലം ആവശ്യമുള്ള ഒരു പ്രത്യേകതരം ഭക്തരാണ്. "വിഷ്ണുമായ എളുപ്പം പ്രസാദിക്കുന്നവനും, മനുഷ്യഗുണങ്ങളുള്ളവനുമാണ്" എന്നാണ് ഭക്തരുടെ വാക്കുകൾ. നമുക്ക്, പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായയുടെ മഹത്വം ഒന്നു പരിശോധിക്കാം. തൻറെ ദിവ്യനായാട്ടിനായി പോകുന്ന വഴിയിൽ, പരമശിവൻ, ഗോത്രജാതിയിലുള്ള  കൂളിവാക എന്ന സ്ത്രീയെ കാണാൻ ഇട വരുന്നു. അവർ പാർവ്വതീദേവിയുടെ ഒരു ഭക്തയായിരുന്നു. "പൂർവ്വജന്മത്തിൽ, കൂളിവാക ഗണപതിയെ മുലയൂട്ടാൻ ശ്രമിച്ചു. ഇപ്പോൾ അവർക്ക് പരമശിവൻറെ പുത്രനെ വളർത്തുവാനുള്ള ഒരു സന്ദർഭം ലഭിച്ചിരിക്കുകയാണ്". പരമശിവൻ കൂളിവാകയെ സമീപിക്കുകയും, തൻറെ പുത്രൻറെ അമ്മയാവാൻ തയ്യാറെടുക്കാൻ പറയുകയും ചെയ്യുന്നു. കൂളിവാക, പാർവ്വതിയുടെ ഒരു ഭക്തയായിരുന്നു. അവളുടെ അവസ്ഥ അറിഞ്ഞ്, പാർവ്വതി കൂളിവാകയായി പ്രച്ഛന്നവേഷം ധരിച്ച്, പരമശിവനെ സ്വീകരിക്കാൻ കാത്തു നിന്നു. പരമശിവനും, കൂളിവാക എന്ന പ്രച്ഛന്നവേഷധാരിയും കൂടിച്ചേരുകയും, അരുമയായ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. ശിവനും, പാർവ്വതിയും കൂളിവാകക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും, ആ കുഞ്ഞിനെ പോറ്റാൻ അവരെ നിയോഗിക്കുകയും ചെയ്തു. കൂളിവാകയുമൊത്ത് ഏതാനും വർഷങ്ങൾ ജീവിച്ചതിനു ശേഷം, ആ കുട്ടിക്ക് അവൻറെ യഥാർത്ഥമാതാപിതാക്കളുടെ വിവരങ്ങൾ അറിയാനുള്ള പക്വത കൈവന്നു. പിന്നീട്, ശിവനന്ദനൻ, പരമശിവൻറെ ആസ്ഥാനത്തേക്ക് നീങ്ങുകയും, തൻറെ ഇഷ്ടപ്പെട്ട ഈഴര ഊതിക്കൊണ്ട്, ചന്തമുള്ള ഒരു എരുമയുടെ പുറത്ത് സവാരി ചെയ്യുകയും ചെയ്തു. പരമശിവൻറെ ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ തനിക്ക് അനുമതി നൽകാതിരുന്നപ്പോൾ, ശിവനന്ദനൻ വിഷ്ണുവിൻറെ രൂപം ധരിച്ചു. അങ്ങിനെ ശിവനന്ദനൻ "വിഷ്ണുമായ" എന്നറിയപ്പെട്ടു. തൻ്റെ മാതാപിതാക്കൾ ഒപ്പമുള്ളപ്പോൾ, ഭഗവാൻ വിഷ്ണുമായ, ഭൃംഗ, ജലന്ധര പോലെയുള്ള രാക്ഷസന്മാരെ വധിച്ചു. അദ്ദേഹം ചെയ്ത ദൈവീകമായ കർമ്മങ്ങൾ കാരണം, അദ്ദേഹം സ്വർഗ്ഗത്തിൽ താമസിക്കാൻ ക്ഷണിക്കപ്പെട്ടു. ഭഗവാൻ വിഷ്ണുമായ പറഞ്ഞു, " ഞാൻ മനുഷ്യരോടൊപ്പം ഭൂമിയിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു." ഈ ദേവനെ ആരാധിച്ചിരുന്നത് വടക്കൻ കേരളത്തിലെ പുഞ്ചനെല്ലൂർ കുടുംബമായിരുന്നു. ഗ്രാമത്തെ ദുരിതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ആഗ്രഹിച്ച വേലുമുത്തപ്പൻ സ്വാമി, ശരിയായ ഒരു പരിഹാരത്തിനു വേണ്ടി ഭുവനേശ്വരിയെ പ്രീതിപ്പെടുത്താൻ കഠിനവ്രതം അനുഷ്ഠിച്ചു. സംപ്രീതയായ ഭുവനേശ്വരി അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങിനെ പറഞ്ഞു, "വിഷ്ണുമായയുടെ ഒരു വിഗ്രഹം സ്ഥാപിക്കുകയും, പരമമായ ഭക്തിയോടെ ആരാധിക്കുകയും ചെയ്യുക". വേലുമുത്തപ്പൻ ഈ ഉപദേശപ്രകാരം പ്രവർത്തിച്ചു.

 

ഒരു ദിവസം രാവിലെ അദ്ദേഹത്തിന് തൃപ്രയാർ നദിയിൽ നിന്ന് വിഷ്ണുമായയുടെ ഒരു വിഗ്രഹം കിട്ടി. അപ്പോൾ അദ്ദേഹം പുഞ്ചനെല്ലൂർ കുടുംബത്തിൻറെ ഉപദേശം ആരാഞ്ഞു. ആ കുടുംബത്തിലെ തലമൂത്ത കാരണവർ അദ്ദേഹത്തിന് 'മൂലമന്ത്രം' (ദൈവീകമന്ത്രം) ഉപദേശിച്ചു കൊടുത്ത് അനുഗ്രഹിച്ചു. വേലുമുത്തപ്പൻ സ്വാമി വിഷ്ണുമായയെ ആരാധിക്കാൻ തുടങ്ങുകയും, അദ്ദേഹത്തിൻറെ ചില അനുയായികൾ വിഷ്ണുമായ ഉപാസനാസമ്പ്രദായത്തിലെ വെളിച്ചപ്പാടുകളാവാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വേലുമുത്തപ്പൻ സ്വാമി നിർമ്മിച്ച ഈ ദേവാലയത്തെ 4 തലമുറകളായി സേവിച്ചു വരുന്നു. ഇന്ന് ഈ ദേവാലയം, ഓരോ ഭക്തനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന, പ്രശസ്തമായ പെരിങ്ങോട്ടുകര ദേവസ്ഥാനമായിത്തീർന്നിരിക്കുന്നു.

Call Now
Need Help? Chat with us
× Whatsapp Us
Visit Us On FacebookVisit Us On Youtube